main

മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് പുത്തൻ ബസ് ഓടി തുടങ്ങി


മാഹി: മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് അനുവദിച്ച പുതിയ പി.ആർ.ടി.സി ബസ് സർവിസിന്‍റെ ഉദ്ഘാടനം നടന്നു

15560-1709395245-untitled


മാഹി ടാഗോർ പാർക്കിന് സമീപം രമേശ് പറമ്പത്ത് എം.എൽ.എ, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ, സർക്കിൾ ഇൻസ്പെക്ടർ ഷണ്മുഖം, പി.ആർ.ടി.സി ഓപ്പറേഷൻ മാനേജർ എൻ. കൊളന്തവേലു തുടങ്ങിയവർ സംബന്ധിച്ചു.

മാഹിയിലേക്കുള്ളതുൾപ്പെടെ 12 ബസുകളുടെ ഉദ്ഘാടനം പുതുച്ചേരിയിൽ വെള്ളിയാഴ്ച മുഖ്യമന്ത്രി എൻ. രംഗസാമി നിർവ്വഹിച്ചിരുന്നു.

ചടങ്ങിൽ മന്ത്രിമാരും രമേശ് പറമ്പത്ത് എം.എൽ.എയും സംബന്ധിച്ചു. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയവ അനുവദിക്കണമെന്ന് നിയമസഭയിലും പുറത്തും നിരന്തരമായുള്ള രമേശ് പറമ്പത്ത് എം.എൽ.എയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.

1990ലാണ് മാഹി റൂട്ടിൽ പി.ആർ.ടി.സി ബസുകൾ ഓടി തുടങ്ങിയത്. വിദ്യാർഥികൾ ഉൾപ്പടെ പുതുച്ചേരിയിലേക്ക് യാത്ര ചെയ്യുന്ന നൂറ് കണക്കിന് മാഹിക്കാർക്ക് പുതിയ ബസുകൾ ഏറെ പ്രയോജനമാകും.


Also Read » 352 ദിവസങ്ങൾ , 16 രാജ്യങ്ങൾ, 16,000 കിലോമീറ്റർ.. ചാരിറ്റി ഫണ്ട് ശേഖരണത്തിനായി റസ് കുക്ക് ഓടി നേടിയത് 870,000 ഡോളർ


Also Read » കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ബസ് ടിക്കറ്റ് കൊണ്ടൊരു പൂമാല സമ്മാനമായി നൽകി വിദ്യാർഥി



RELATED

English Summary : New Bus Starts Plying From Mahe To Puducherry in Metro News


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0018 seconds.