വെബ് ഡെസ്ക്ക് | | 1 minute Read
ശങ്കര നേത്രാലയം സ്ഥാപകനും പ്രമുഖ സർജനുമായിരുന്ന എസ്.എസ്. ബാദരിനാഥ് (83) അന്തരിച്ചു. കുറച്ചു കാലമായി ചികിത്സയിലായിരുന്നു.
സംസ്കാര ചടങ്ങുകൾ ഇന്ന് ബസന്റ് നഗർ ശ്മശാനത്തിൽ നടന്നു.
1940 ഫെബ്രുവരി 24 ന് ചെന്നൈയിൽ ജനിച്ച സെംഗമെഡു ശ്രീനിവാസ ബദ്രിനാഥ് നഗരത്തിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം നേടി. അക്കാലത്ത് അന്ധനായിരുന്ന ബന്ധു ബാദരിനാഥിൻ്റെ കുടുംബത്തോടൊപ്പം താമസിക്കാൻ വന്നു .
കാഴ്ചയില്ലാത്ത ഒരു വ്യക്തിയുടെ നിസ്സഹായത ബാലനായ ബദ്രിനാഥിനെ ആഴത്തിൽ സ്പർശിച്ചു . ഈ ബാല്യകാല ഓർമ്മകൾ അദ്ദേഹത്തിനെ നേത്രരോഗവിദഗ്ദ്ധനാകാനുള്ള തീരുമാനത്തിലേക്ക് നയിച്ചു.
1962 ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ ഗ്രാസ് ലാന്റ്സ് ഹോസ്പിറ്റലിൽ നേത്രരോഗവിദഗ്ദ്ധനായി ബിരുദം നേടി. 1970 വരെ ബോസ്റ്റണിലെ മസാച്ചുസെറ്റ്സ് ഐ, ഇയർ ഇൻഫിർമറി എന്നിവയുടെ വിട്രിയോറെറ്റിനൽ സേവനങ്ങളിൽ ഫെലോ ആയി ജോലി ചെയ്തു.
1970 ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം അഡയാറിലെ വൊളണ്ടറി ഹെൽത്ത് സർവീസസിൽ (വിഎച്ച്എസ്) ആറ് വർഷം കൺസൾട്ടന്റായി ജോലി ചെയ്തു.
1978 ലാണ് എസ്.എസ്. ബാദരിനാഥ് ശങ്കര നേത്രാലയം സ്ഥാപിക്കുന്നത്
Also Read » ഗാസയിലേക്ക് ആധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ സംഭാവന നൽകി ദുബായ് കോടീശ്വരൻ
Also Read » മുൻ സൗദി പ്രവാസി ജോർജ് റിക്ക് സോളമൻ നാട്ടിൽ അന്തരിച്ചു
English Summary : S S Badrinath Founder Of Chennai S Sankara Nethralaya Passes Away in Metro News