main

താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി മേയ് 16 മുതൽ


ചെന്നൈ : വേനലവധി തുടങ്ങിയതോടെ രൂക്ഷമായ യാത്രത്തിരക്ക് കുറയ്ക്കാൻ റയിൽവേ പ്രഖ്യാപിച്ച താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി മേയ് 16 മുതൽ സർവീസ് ആരംഭിക്കും.

17010-1715597440-images


താംബരത്ത്നിന്ന് മേയ് 16, 18, 23, 25, 30 ജൂൺ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27, 29 തീയതികളിൽ സർവീസുണ്ടാകും. താംബരത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെടുന്ന വണ്ടി (06035) പിറ്റേന്ന് ഉച്ചയ്ക്ക് 1.40 കൊച്ചുവേളിയിലെത്തും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കൊച്ചുവേളിയിൽ നിന്ന് മേയ് 17, 19,24, 26,31, ജൂൺ രണ്ട്, ഏഴ്, ഒൻപത് 14,16,21,23,28,30 എന്നീ തീയതികളിലാണ് താംബരത്തേക്ക് പ്രത്യേക വണ്ടി.

ഉച്ചയ്ക്ക് ശേഷം 3.35-ന് കൊച്ചുവേളിയിൽനിന്ന് തിരിക്കുന്ന തീവണ്ടി (06036) പിറ്റേന്ന് രാവിലെ 7.35-ന് താംബരത്തെത്തും. 14 എ.സി. ത്രിടയർ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം കോച്ചുകളുമാണുണ്ടാകുക.

ദിണ്ടിഗൽ, മധുര, ശിവകാശി, തെങ്കാശി, ചെങ്കോട്ട, കൊല്ലം വഴിയാണ് കൊച്ചുവേളിയിലേക്ക് പോകുക.


Also Read » കലാനിധി - പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം മേയ് 12,13 തീയതികളിൽ തിരുവനന്തപുരത്ത്


Also Read » ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന്



RELATED

English Summary : Tambaram Kochuveli Special Ac Train From 16th May in Metro News


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0018 seconds.