ഗൾഫ് ഡെസ്ക് | | 1 minute Read
ബെംഗളൂരു : നഗരത്തിലെ ഓണാഘോഷങ്ങൾക്കിടയിൽ വ്യത്യസ്തമാകുകയാണ് ഇലക്‌ട്രോണിക് സിറ്റിയിലെ എസ്.എസ്.എൻ. രാജ് ഗ്രീൻബേ അപ്പാർട്ട്‌മെന്റിൽ പി.പി. ശംജിത്ത് ഒരുക്കിയ വിസ്മയപ്പൂക്കളം.
പ്രത്യേക ദിശയിൽനിന്ന് നോക്കിയാൽ ത്രിമാനരൂപത്തിൽ കാണാൻകഴിയുന്ന പൂക്കളം ഇതിനോടകം ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു.
അപ്പാർട്ട്‌മെന്റിലെ 'ഗ്രാമം' മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പൂക്കളമൊരുക്കിയത്. ഇതേ അപ്പാർട്ട്‌മെന്റിലെ താമസക്കാരനാണ് ശംജിത്ത്.
10 മണിക്കൂറോളമാണ് പൂക്കളമൊരുക്കാൻ വേണ്ടിവന്ന സമയം. ഇലയോ കായകളോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാതെ പൂർണമായും പൂക്കൾ മാത്രം ഉപയോഗിച്ചാണ് കളം തീർത്തത്.
വ്യത്യസ്തമായ ഒരു പൂക്കളമൊരുക്കുകയെന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിന് വിത്തുപാകിയതെന്ന് ശംജിത്ത് പറയുന്നു. പിന്നീട് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാനെയും പൂക്കളത്തിൽ ഉൾക്കൊള്ളിക്കാൻ തീരുമാനിക്കുകയായിരുന്നു.
തലശ്ശേരി ചെറുപറമ്പ് സ്വദേശിയായ ശംജിത്ത് ബെംഗളൂരുവിലെ എ.ഐ. അധിഷ്ഠിത ഡിസൈൻ സ്ഥാപനത്തിൽ ജോലിചെയ്തുവരുകയാണ്.
Also Read » 10 അടി വലുപ്പത്തിലുള്ള 3ഡി പൂക്കളം ഒരുക്കി ചെന്നൈയിലെ മലയാളി ടെക്കികൾ
Also Read » സൂപ്പര്‍ഹിറ്റ് കവര്‍ സോങ്ങുകള്‍ ഒരുക്കി ശ്രദ്ധേയനായ യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം റിലീസായി.
English Summary : Three De Pookalam Chandrayaan in Metro News