ഗൾഫ് ഡെസ്ക് | | 1 minute Read
ബംഗളൂരു: ശബ്ദ-കേൾവി ശേഷിയിൽ വെല്ലുവിളി നേരിടുന്ന നാലു വയസ്സുകാരിയെ അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് ദന്തഡോക്ടർ കൂടിയായ അമ്മ. കുട്ടി തൽക്ഷണം മരിച്ചു.
താഴേക്കിട്ട ശേഷം ഇവർ കുറച്ചു നേരം കൈപ്പിടിയിൽ നിൽക്കുന്നതായി കാണാം. പിന്നീട് കുടുംബാംഗങ്ങൾ ഇവരെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ദക്ഷിണ ബംഗളൂരുവിലെ എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ഭർത്താവിന്റെ പരാതിയിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. മാതാവിന്റെ മാനസിക നില അടക്കം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
Also Read » യുകെയിൽ വിസാ ഫീസ് വർധനവ് ഒക്ടോബര്‍ നാലു മുതല്‍ നിലവിൽ വരും ; ന്യായീകരിച്ച് ഋഷി സുനക്
Also Read » അമ്മ | കവിത
English Summary : A Four Year Old Girl Was Thrown Down From The Fourth Floor Of The Apartment in National