ഗൾഫ് ഡെസ്ക് | | 1 minute Read
പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ വീട്ട് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയയാളെ അഗളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ഗ്രോ ബാഗുകളിൽ നട്ടിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ അഗളി സ്വദേശി നാൽപ്പത്തി നാല് വയസ്സുള്ള രാധാകൃഷ്ണൻ ആണ് പ്രതി.
ഏകദേശം 5 മാസം പ്രായമായ കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയതെന്ന് റെയിഡിന് നേതൃത്വം നൽകിയ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്ത് പറഞ്ഞു. പ്രതിയെ പിന്നീട് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി.
പ്രിവന്റീവ് ഓഫീസർ ടി.പി മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
Also Read » വീട്ട് വാടകയിൽ കമ്മീഷനടിക്കുന്ന മലയാളി ഏജൻ്റുമാർക്ക് മുന്നറിയിപ്പുമായി യുവധാര മാൾട്ട
Also Read » ആദിത്യ എല്‍ പേടകം പകർത്തിയ ചിത്രങ്ങള്‍ ഐ എസ് ആർ ഒ പുറത്ത് വിട്ടു
English Summary : Agali Native Taken Into Custody For Planting Cannabis Plants In His House Premises in National