main

സമരം തീർന്നിട്ടും ദുരിതം തീരുന്നില്ല ; ഇന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി


കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

16992-1715495961-images


ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്.

200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്ഷമ ചോദിച്ചിരുന്നു.

തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിച്ച് സമരം പിന്‍വലിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.


Also Read » എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവത്തിൽ യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ


Also Read » ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതൽ എം പിമാരെ ലഭിക്കുകയെന്ന് പ്രകാശ് ജാവദേക്കർ ; കേരളത്തിൽ കുറഞ്ഞത് അഞ്ച് സീറ്റ് ലഭിക്കും



RELATED

English Summary : Air India Express Has Canceled Five Flights Today in National


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1190 seconds.