വെബ് ഡെസ്ക്ക് | | 1 minute Read
ജയ്പൂര് : രാജസ്ഥാനിലെ ഭരത്പൂരില് 26 വിരലുകളുമായി കുഞ്ഞുപിറന്നു. ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു. കൈകളില് ഏഴ് വിരലുകളും കാലില് ആറ് വിരലുകളുമായാണ് പെണ്കുഞ്ഞ് ജനിച്ചത്.
25കാരിയായ സര്ജു ദേവിയാണ് അമ്മ. 26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്വമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്മാര് പറഞ്ഞു.
അതേസമയം, കുഞ്ഞിന്റെ ജനനത്തില് കുടുംബം ആഹ്ളാദത്തിലാണെന്നും അവളെ ധോലഗര് ദേവിയുടെ അവതാരമായി കണക്കാക്കുന്നുണ്ടെന്നും സര്ജുവിന്റെ സഹോദരന് പറഞ്ഞു.
എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്നും എന്നാല് ഇത് ജനിതക വൈകല്യമാണെന്നും പെണ്കുട്ടി പൂര്ണ ആരോഗ്യവതിയാണെന്നും ഡോ.ബിഎസ് സോണി പറഞ്ഞു
Also Read » തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജിൽ മലയാളി ഡോക്ടർ പനി ബാധിച്ച് മരിച്ചു
Also Read » നടി ദിവ്യ സ്പന്ദന അന്തരിച്ചതായി വ്യാജവാർത്ത ; പ്രതികരിച്ച് കുടുംബം
English Summary : Baby Born With 26 Fingers In Rajasthan in National