ഗൾഫ് ഡെസ്ക് | | 1 minute Read
ചെന്നൈ: നഗരത്തിലെ വേളാച്ചേരി മേൽപ്പാലത്തിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. പെരുങ്ങലത്തൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
താംബരം-വേളാച്ചേരി-തരമണി റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മേൽപ്പാലം പണിതത് . ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വർഷം മേൽപ്പാലത്തിന്റെ ഒരു വശം ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. വിജയനഗർ ബസ് ടെർമിനസിനു സമീപമുള്ള ഫ്‌ളൈഓവറിന് താഴെയുള്ള തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്നാട് ഹൈവേ ഡിപ്പാർട്ട്മെന്റ്, ആറ് വർഷം മുമ്പാണ് ഇരട്ട മേൽപ്പാലം പണിയാൻ തുടങ്ങിയത് ഫ്ളൈ ഓവറിന് താഴെയുള്ള സർവീസ് റോഡുകൾ നവീകരിച്ചു.
Also Read » കാസര്‍കോട് - തിരുവനന്തപുരം ഉൾപ്പടെ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു
Also Read » ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു
English Summary : Cm Inaugurates Second Phase Of Velachery Flyover in National