| 1 minute Read
ഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നിന്നാൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് .
ഈ മാസം അവസാനത്തോടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു . ബിജെപി നേതാവ് വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് പൈലറ്റ് ആവശ്യപ്പെടുന്നത്.
എന്നാൽ സച്ചിന്‍ പൈലറ്റിനെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് ,കോണ്‍ഗ്രസിലെ എല്ലാവരും ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഗെലോട്ട് പറഞ്ഞു.
ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. രാജസ്ഥാനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നേക്കും.
Also Read » സോജന്‍ ജോസഫിനും റീനാ മാത്യുവിനും ആഷ്‌ഫോര്‍ഡ് മലയാളികൾ സ്വീകരണം നൽകി
Also Read » ലോകത്താദ്യമായി 24 ഭാഷകളിലെ പട്ടു പാടാൻ 36 പാട്ടുകാർ ഒരുമിക്കുന്നു : വേൾഡ് റിക്കോർഡ് സ്വന്തമാക്കി 'അമിയ'
English Summary : Congress Will Win Rajasthan If We Stand Together Gehlot in National