main

നരേന്ദ്ര മോദി ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധൻ ; രൂക്ഷ വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധനും നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമാകുമെന്നാണ് ഡോ. പരകാല പ്രഭാകറിന്റെ വിലയിരുത്തൽ. നരേന്ദ്ര മോദിക്ക് ഒന്നിനെ കുറിച്ചും ധാരണയില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

8875-1684289178-screen-short


ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ മോദിഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ ഏറെ പിന്നിലാണെന്നാണ് അദ്ദേഹം വിമർശിച്ചു. 'ദ വയറി'ന് നൽകിയ അഭിമുഖത്തിലാണ് പ്രഭാകർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്.

'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓൺ എ റിപ്പബ്ലിക്ക് ഇൻ ക്രൈസിസ്' എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവിൽ പുറത്തിറക്കിയിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകൾ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോദിക്കതിരെ വിമർശനങ്ങൾ ഉയർത്തിയത്.

2024-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹിന്ദുത്വയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, ആളുകളെ അണിനിരത്താനുള്ള കഴിവിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയർന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവതലമുറയിൽ അന്ധമായ ആരാധനയും സൈനികവാദവും ആക്രമണോത്സുകമായ മതചിന്തയും കുത്തിവെക്കുകായണ് മോദി ചെയ്യുന്നത്. പരമോന്നത നേതാവു പറയുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്നവരെ വളർത്തിയെടുത്തു. അന്വേഷണഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുന്നു.

മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നു, ഭീഷണിപ്പെടുത്തുന്നു. പൊതുസമൂഹത്തോട് യുദ്ധം ചെയ്യാൻ ജുഡീഷ്യറിയെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു.

സ്വന്തം ജനങ്ങളോടു യുദ്ധം ചെയ്യുന്ന സർക്കാർ അതിർത്തിയിൽ ചൈന നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ചു മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു. മുമ്പും മോദി ഭരണകൂടത്തെ വിമർശിച്ച് പ്രഭാകർ രംഗത്തെത്തിയിട്ടുണ്ട്.


Also Read » ബോറിസ് ജോൺസൻ വെനസ്വേല പ്രസിഡൻ്റുമായി ചർച്ച നടത്തിയതിൽ വിമർശനവുമായി ലേബർ : മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതായി ആക്ഷേപം


Also Read » കനേഡിയൻ മുൻ പ്രധാനമന്ത്രി ബ്രയാൻ മൾറോണി (84) അന്തരിച്ചു.



RELATED

English Summary : Economist And Nirmala Sitharaman S Husband Dr Sitharaman Has Come Down Heavily On Prime Minister Narendra Modi Parakala Prabhakar in National


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.79 MB / ⏱️ 0.0007 seconds.