National desk | | 1 minute Read
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 28 ശതമാനവും ഛത്തീസ്ഗഡില്‍ 20 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
മധ്യപ്രദേശില്‍ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായും ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ടത്തില്‍ 70 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
252 സ്ത്രീകളടക്കം 2,533 സ്ഥാനാര്‍ത്ഥികളാണ് മധ്യപ്രദേശില്‍ മത്സരരംഗത്തുള്ളത്.
ഛത്തീസ്ഗഢിലെ 70 മണ്ഡലങ്ങളില്‍ ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ 958 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Also Read » ഗവർണർ - സർക്കാർ പോര് രൂക്ഷം : പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന് തമിഴ്‌നാട് സ്പീക്കർ
Also Read » രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
English Summary : Election In Chhattisgarh 2023 in National