Anonymous | | 2 minutes Read
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രതിഷേധിക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്നുണ്ട്.
അയോധ്യാ രാമ ക്ഷേത്ര നിര്‍മാണം രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നു എന്ന് ഇപ്പോള്‍ പറയുന്ന കോണ്‍ഗ്രസുകാര്‍ അയോധ്യയില്‍ ഭൂമി പൂജ ചെയ്ത ദിവസം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ലമെന്റില്‍ എത്തിയിരുന്നതായാണ് പോസ്റ്റുകളില്‍ പറയുന്നത്.
ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ജെബി മേത്തര്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരെയും ചിത്രത്തില്‍ കാണാനാകുന്നുണ്ട്.
എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രം 2022ല്‍ കോണ്‍ഗ്രസ് എംപിമാര്‍ വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളതാണ്.
വിലക്കയറ്റത്തിനും ചരക്ക് സേവന നികുതി (ജിഎസ്ടി) വര്‍ദ്ധനയ്ക്കും എതിരായി കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രതിഷേധിക്കുകയും തുടര്‍ന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
അയോധ്യാ രാമക്ഷേത്രത്തിലെ ഭൂമി പൂജ നടന്നത് 2020 ഓഗസ്റ്റ് അഞ്ചിനാണ്. ഭൂമി പൂജയ്ക്ക് ഒരു ദിവസം മുമ്പ്, പ്രിയങ്ക ഗാന്ധി ചടങ്ങിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു. ഈ പരിപാടി എല്ലാവരുടെയും സൗഹൃദത്തിനും സാഹോദര്യത്തിനും ഒപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാകുമെന്നും ശ്രീരാമന്‍ എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്നും പ്രിയങ്ക പ്രസ്ഥാവനയില്‍ പറഞ്ഞു.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള ചിത്രം 2020ല്‍ നടന്ന അയോധ്യാ ഭൂമി പൂജയ്‌ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധമല്ലെന്നും 2022ല്‍ വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്നും വ്യക്തം.
Also Read » കർണാടക മലയാളി കോൺഗ്രസ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനാചരണം സംഘടിപ്പിച്ചു
Also Read » കരിങ്കടൽ തീരത്ത് തിങ്കളാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ മൂന്ന് പേർ മരിച്ചു
English Summary : Fact Check Congress Mps In Black Werent Protesting Against Ayodhya Bhoomi Puja in National