വെബ് ഡെസ്ക്ക് | | 1 minute Read
ബംഗലൂർ: കർണാടക ബി ജെ പി എം എൽ എയും മുൻ മന്ത്രിയുമായ ബി. ശ്രീരാമുലു തിങ്കളാഴ്ച ബംഗലുരുവിൽ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമറിനെ വസതിയിൽ സന്ദർശിച്ചു . ശ്രീരാമുലുവിൻ്റെ അപ്രതീക്ഷിത സന്ദർശനം പല അഭ്യൂഹങ്ങൾക്ക് ഇടയാക്കി
മുൻ മുഖ്യമന്ത്രി ബി എസ് യെദ്ദുരപ്പയുടെ മകൻ വിജയേന്ദ്രയെ കർണാടക ബിജെപി പ്രസിഡന്റായി നിയമിച്ചതിൽ ശ്രീരാമുലുവിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു .
ഈ സാഹചര്യത്തിൽ, പി സി സി പ്രസിഡന്റ് ഡി കെ ശിവകുമറിനെ അദ്ദേഹം കണ്ടത് കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന തരത്തിൽ വ്യാപക പ്രചരണത്തിന് കാരണമായി
എന്നാൽ തന്റെ മകളുടെ വിവാഹത്തിനായി ക്ഷണിക്കുന്നതിനായാണ് ഡി.കെയുടെ വസതിയിലേക്ക് പോയതെന്നാണ് ശ്രീറാമുലുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം .
ബോമ്മായ് സർക്കാരിൽ സംസ്ഥാന ഗതാഗത, ഗോത്രക്ഷേമ മന്ത്രിയായിരുന്നു ശ്രീറാമുലു . നിലവിൽ ചിത്രാദുർഗ ജില്ലയിലെ ബെല്ലാരി റൂറൽ എംബൽമുരു നിയോജകമണ്ഡലത്തിൽ എം എൽ എയാണ്
Also Read » തെരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ബി.വൈ.വിജയേന്ദ്രയും കുമാരസ്വാമിയും കൂടിക്കാഴ്ച നടത്തി
Also Read » മുൻ പ്രധാനമന്ത്രി വി.പി.സിംഗിന്റെ പൂർണകായ പ്രതിമ ഉദ്ഘാടനം ചെയ്തു
English Summary : Former Minister Sriramulu Who Met Dk Sivakumar in National