| 1 minute Read
ശിവകാശി: തമിഴ്നാട്ടിലെ ധര്‍മപുരിയിലും ശിവകാശിയിലും പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളില്‍ 7 വയസുകാരനടക്കം 4 പേര് കൊല്ലപ്പെട്ടു. ധര്‍മപുരിയില്‍ ക്ഷേത്രോല്‍സവത്തിനിടെയാണ് അപകടമുണ്ടായത്.
പ്രദക്ഷിണം നടക്കുന്നതിനിടെ കത്തിച്ചെറിഞ്ഞ പടക്കങ്ങളിലൊന്ന് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന വാഹനത്തിനുള്ളില്‍ വീണ് വലിയ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
ഏഴ് വയസുകാരനായ ആകാശ്, രാഘവേന്ദ്ര (26) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 50 വയസുകാരനായ ഒരാളെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശിവകാശിയിലെ പടക്ക നിര്‍മാണ ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കതിനകളില്‍ വെടിമരുന്ന് നിറയ്ക്കവെയായിരുന്നു വന്‍ സ്ഫോടനം ഉണ്ടായത്.
പരിക്കേറ്റ നാലു പേരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ കുമരേശന്‍, സുന്ദര്രാജന് എന്നിവര്‍ പിന്നീട് മരിച്ചു.
Also Read » ന്യൂസിലൻഡിലെ ഹോസ്റ്റലിൽ തീപിടിത്തം; ആറ് പേർ മരിച്ചു , നിരവധി പേർക്ക് പരിക്കേറ്റു
Also Read » മോഷണക്കുറ്റം ആരോപിച്ച് മഹാരാഷ്ട്രയില്‍ 14 കാരനെ തല്ലിക്കൊന്നു ; രണ്ട് കുട്ടികള്‍ക്ക് പരിക്ക്
English Summary : Four People Including A 7 Year Old Boy Were Killed In A Firecracker Explosion In Tamil Nadu in National