main

ഹര്‍ ഘര്‍ തിരങ്ക കാമ്പയിൻ : രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

2468-1659604071-297323215-616174213201991-6136133957568454301-n-jpg-nc-cat-1-ccb-1-7-nc-sid-8bfeb9-nc-ohc-pthmergrfvaax-egpgi-tn-hqlz-2fbrstknbmt-nc-ht-scontent-fmaa2-3

52 വര്‍ഷമായി ദേശീയ പതാക ഉയര്‍ത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോള്‍ കാമ്പയിനുമായി രംഗത്തെത്തിയതെന്ന് രാഹുല്‍ ഗാന്ധി . ഹര്‍ ഘര്‍ തിരങ്ക കാമ്പയിനെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.

2468-1659604101-1

കര്‍ണാടക സന്ദര്‍ശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ ട്വീറ്റ്.ഹൂബ്ലിയില്‍ ദേശീയപതാക നിര്‍മ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ത്രിവര്‍ണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവന്‍ ത്യജിച്ചത്. എന്നാല്‍, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവര്‍ണ പതാകയെ സ്വീകരിച്ചിരുന്നില്ല.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നാഗ്പൂരിലെ ആസ്ഥാനത്ത് 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്താത്ത അവര്‍ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോള്‍ അതേ സംഘടനയുടെ ആളുകള്‍ ത്രിവര്‍ണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ഹര്‍ ഘര്‍ തിരങ്ക ക്യാമ്പയിനുമായി രംഗത്തെത്തുന്നു.

എന്തുകൊണ്ട് ആര്‍എസ്എസ് 52 വര്‍ഷമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയില്ല. ഇന്ത്യയിലേക്ക് പോളിസ്റ്റര്‍ നിര്‍മ്മിത ചൈനീസ് പതാകകള്‍ ഇറക്കുമതി ചെയ്ത് ഖാദി മേഖലയിലുള്ളവരുടെ തൊഴില്‍ നഷ്ടമുണ്ടാക്കിയത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു.

നേരത്തെ ജവര്‍ഹര്‍ലാല്‍ നെഹ്‌റു ദേശീയപതാകയുമായി നില്‍ക്കുന്നതിന്റെ ഫോട്ടോ രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നു.


Also Read » 'ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല ' ; കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി രാമസിംഹൻ അബൂബക്കർ.


Also Read » ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട് ; ഡി വൈ എഫ് ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു


RELATED

English Summary : Har Ghar Tiranga Campaign Rahul Gandhi Slams Him in National

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0569 seconds.