ഗൾഫ് ഡെസ്ക് | | 1 minute Read
ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ ചൊവ്വാഴ്ച ഹരിദ്വാറിലെത്തി തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ സമർപ്പിക്കാനെത്തി .
എന്നാൽ കർഷക നേതാക്കളെത്തി അവരെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിച്ചു.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള ഗുസ്തിക്കാരും നൂറുകണക്കിന് അനുയായികളുമാണ് അവരുടെ മെഡലുകൾ ഗംഗാ നദിയിൽ നിമജ്ജനം ചെയ്യാനായി ഹർ കി പൗരിയിലെത്തിയത്.
പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സാക്ഷി മാലിക് 2016 ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവാണ്, വിനേഷ് ഫോഗട്ട് ലോക ചാമ്പ്യൻഷിപ്പ് വെങ്കല ജേതാവാണ്, ബജ്രംഗ് പുനിയ മറ്റൊരു ഒളിമ്പിക് മെഡൽ ജേതാവാണ്.
ഹർ കി പൗരിയിൽ എത്തിയ ശേഷം ഗുസ്തിക്കാർ 20 മിനിറ്റോളം നിശബ്ദരായി നിന്നു. തുടർന്ന് അവർ നദീതീരത്ത് അവരുടെ മെഡലുകൾ പിടിച്ച് നിന്നത് വൈകാരികനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്തിക്കാർ ന്യൂഡൽഹിയിൽ സമരം ചെയ്യുകയായിരുന്നു.
തങ്ങളുടെ മെഡലുകൾ നദിയിലേക്ക് എറിഞ്ഞതിന് ശേഷം ന്യൂഡൽഹിയിലേക്ക് മടങ്ങുകയും ഇന്ത്യാ ഗേറ്റ് യുദ്ധസ്മാരകത്തിൽ നിരാഹാര സമരം ആരംഭിക്കുകയും ചെയ്യുമെന്ന് കായികതാരങ്ങൾ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ ചൊവ്വാഴ്ച കായികതാരങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്തു.
Also Read » ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ ദില്ലി പൊലീസിന്‍റെ ഗുരുതര കണ്ടെത്തലുകൾ
Also Read » കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
English Summary : Haridwar Becomes A Sea Of Protest Wrestlers Come To Dedicate Their Medals To Ganga in National