ഗൾഫ് ഡെസ്ക് | | 1 minute Read
ഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ധന്‍കറിന് 528 വോട്ടും , പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടും ലഭിച്ചു . 15 വോട്ടുകള്‍ അസാധുവായി.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിതാന ഗ്രാമത്തില്‍ 1951-ല്‍ ജനിച്ച ധന്‍കര്‍ ചിറ്റോര്‍ഗഢിലെ സൈനിക് സ്‌കൂളിലാണ് സ്‌കൂള്‍വിദ്യാഭ്യാസം നേടിയത്. ഫിസിക്‌സിലും നിയമത്തിലും ബിരുദം നേടി .
രാജസ്ഥാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അഭിഭാഷകനായി. ജനതാദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്.
ജുന്‍ജുനുവില്‍നിന്ന് 1989-ല്‍ ജനതാദള്‍സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ചു. 1989-'91 വരെ ലോക്സഭാംഗമായി. 1990-'91-ല്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. 1993 മുതല്‍ 1998 വരെ രാജസ്ഥാന്‍ നിയമസഭാംഗവുമായിരുന്നു. 2004-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. 2019 ജൂലായ് 30-നാണ് പശ്ചിമബംഗാള്‍ ഗവര്‍ണറായത്.
Also Read » ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ വനിതാ ടീമിന് ആദ്യ മെഡൽ
English Summary : Jagdeep Dhankhar Is The 14th Vice President Of India in National