| 1 minute Read
റഷ്യ-യുക്രൈൻ യുദ്ധം ഇരു പക്ഷത്തും കനത്ത നാശം വിതച്ച് ഇപ്പോഴും തുടരുകയാണ്. എന്നാലിപ്പോഴിതാ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമോ ശത്രുതയോ തങ്ങളുടെ സ്‌നേഹത്തെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യൻ പൗരനായ സെർജി നോവിക്കോവും യുക്രൈൻ സ്വദേശിയായ എലോണ ബ്രമോക്കയും.
ഇരുവരുടേയും പ്രണയം സാഫല്യമായത് ഇന്ത്യയിലാണെന്നതും ശ്രദ്ധയം. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്.
ഓഗസ്റ്റ് രണ്ടിന് ഹിന്ദു ആചാരങ്ങൾക്ക് അനുസരിച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Also Read » ബഖ്മുത്ത് നഗരം തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഉക്രെയ്‌ൻ സേന
English Summary : Love During The War Russian Man Marries Ukrainian Woman in National