ഗൾഫ് ഡെസ്ക് | | 1 minute Read
മുംബൈ: മഹാരാഷ്ട്രയിലെ പര്‍ബാനിയില്‍ മോഷ്ടാവെന്ന് സംശയിച്ച് 14 കാരനെ തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
കിര്‍പാല്‍ സിംഗ് എന്ന കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അരുണ്‍ സിംഗ് (15), അവതാര്‍ സിംഗ് (16) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സിഖ് സമുദായത്തില്‍ പെട്ടവരാണ് കുട്ടികള്‍. ശനിയാഴ്ചയാണ് കുട്ടികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ആളുകളെ മോഷ്ടിക്കാനെത്തിയവരാണെന്ന സംശയത്തിലായിരുന്നു ഇത്.
വിവരമറിഞ്ഞെത്തിയ പൊലിസാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. ചികില്‍സയിലിരിക്കെ കിര്‍പാല്‍ സിംഗ് മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മുഖ്യ പ്രതികളായ നാലു പേരും ഉണ്ട്.
Also Read » മൈസൂരു എച്ച്ഡി കോട്ടെയിൽ 10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു
Also Read » മണിപ്പൂരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്
English Summary : Maharashtra 14 Year Old Boy Beaten To Death On Suspicion Of Theft Two Children Were Injured in National