National desk | | 1 minute Read
മണിപ്പൂരില്‍ പ്രത്യേക ഭരണം വേണമെന്ന ആവശ്യത്തിലുറച്ച് കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്).
തങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുക്കി-സോ ജനവാസ മേഖലകളില്‍ 'പ്രത്യേക ഭരണം' സ്ഥാപിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
ആറ് മാസത്തിലേറെയായി സംസ്ഥാനത്ത് വംശീയ സംഘര്‍ഷം ഉണ്ടായിട്ടും തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഫോറം പറഞ്ഞു.
സര്‍ക്കാര്‍ ആദിവാസികളുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മൗണ്‍ ടോംബിംഗ് ആരോപിച്ചു.
ഇന്നലെ (ബുധനാഴ്ച) ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഐടിഎല്‍എഫ് പ്രതിഷേധ റാലി നടത്തി. മണിപ്പൂര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധ റാലി.
Also Read » നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് മണിപ്പൂർ മന്ത്രി
Also Read » ടൊവിനോ ചിത്രത്തിനെതിരെ 'അമ്മ'യ്ക്ക് കത്തയച്ച് ശിവാജി ഗണേശന്റെ ആരാധക സംഘടന
English Summary : Manipur Tribal Group Indigenous Tribal Leaders Forum Itlf Separate Administration in National