National desk | | 1 minute Read
പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന പ്രത്യേക സഭാ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിലെ ചരിത്ര നിമിഷങ്ങൾ ഓർത്തെടുത്ത് പ്രധാനമന്ത്രി .പ്രത്യേക സഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുന്‍പായി നിലവിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് നടത്തിയ അവസാന പ്രസംഗത്തില്‍ തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുളളതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ദൈര്‍ഘ്യമേറിയ പ്രസംഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 മുതല്‍ ജിഎസ്ടിയും ഒരു റാങ്ക് ഒരു പെന്‍ഷന്‍ അടക്കമുളള തീരുമാനങ്ങള്‍ മോദി പ്രതിപാദിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ സാധിച്ചുവെന്ന് ഈ പാര്‍ലമെന്റ് മന്ദിരം അഭിമാനത്തോടെ പറയും. ജിഎസ്ടി നിയമം പാസ്സാക്കിയത് ഇവിടെയാണ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ സാധ്യമാക്കി.
സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം എന്നത് തര്‍ക്കം കൂടാതെ പാസ്സാക്കി. ഈ മന്ദിരത്തോട് യാത്ര പറയുക എന്നത് വൈകാരികമായ ഒരു മുഹൂര്‍ത്തമാണ്. നിരവധി കയ്പ്പും മധുരവും നിറഞ്ഞ ഓര്‍മ്മകളുണ്ട്. ഇവിടെ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കുടുംബം പോലെ ആയിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.
Also Read » പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൽ സഭാനടപടികള്‍ തുടരും. വനിതാ സംവരണ ബിൽ ലോക്സഭ ഇന്ന് പരിഗണിക്കും
Also Read » നോര്‍വേ- ഇന്ത്യ വിജ്ഞാന വിനിമയ പരിപാടിയില്‍ പങ്കെടുത്ത് ഹൈബി ഈഡന്‍ എംപി
English Summary : Parliament Special Session in National