| 1 minute Read
ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു.
ഹിരോഷിമ എന്ന പദം ഇന്നും ലോകം ഭീതിയോടെയാണ് കേൾക്കുന്നതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും തീവ്രവാദവുമാണ് ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗാന്ധിയൻ വിഷയങ്ങളായ സമാധാനവും ഐക്യവും ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തിപകരുന്നു.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പിന്തുടർന്ന് ലോക നന്മയ്ക്കായി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിനുള്ള യഥാർത്ഥ ആദരാഞ്ജലി എന്നും പ്രധാനമന്ത്രി പറഞ്ഞു.
English Summary : Prime Minister Narendra Modi Unveiled A Half Life Statue Of Mahatma Gandhi In Hiroshima in National