| 1 minute Read
.
പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും.
ഇന്നലെ ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്‌ഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ നേരിൽ കണ്ട് ക്ഷണിച്ചു.
1927-ൽ നിർമിച്ച നിലവിലെ പാർലമെന്റ് മന്ദിരത്തിലെ സ്ഥലപരിമിതി, സൗകര്യക്കുറവ് എന്നിവ കണക്കിലെടുത്ത് നിർമിച്ചതാണ് പുതിയ മന്ദിരം.
2020 ഡിസംബറിലാണ് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. തുടർന്ന് റെക്കോർഡ് വേഗത്തിലാണ് മന്ദിരത്തിന്റെ പണി പൂർത്തിയായത്.
അത്യാധുനിക സംവിധാനങ്ങളോടെയാണ്, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം.
ഭാവി ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ട് 888 പേർക്ക് ഇരിക്കാവുന്ന ലോക് സഭാ ഹാളും 300 പേർക്ക് ഇരിക്കാവുന്ന രാജ്യസഭാ ഹാളും മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്.
സംയുക്ത സമ്മേളനങ്ങൾക്കായി 1,280 പേർക്കുള്ള ഇരിപ്പിട സൗകര്യങ്ങളും പുതിയ പാർലമെന്റ് മന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
Also Read » പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം : പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി.
English Summary : Prime Minister Narendra Modi Will Dedicate The Newly Constructed Parliament Building To The Nation On The 28th Of This Month in National