main

ബസ് ജീവനക്കാരുടെ പണിമുടക്ക് ; ചെന്നൈയിൽ നഗരജീവിതത്തെ സാരമായി ബാധിച്ചു


9204-1685371538-screen-short


ചെന്നൈ : ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും താത്കാലിക നിയമനത്തിൽ പ്രതിഷേധിച്ച് സിറ്റി ട്രാൻസ്‌പോർട്ട് ഡ്രൈവർമാരും ഓപ്പറേറ്റർമാരും നടത്തിയ പണിമുടക്ക് ചെന്നൈ നഗരജീവിതത്തെ സാരമായി ബാധിച്ചു.

സിറ്റി ബസുകൾ പലയിടത്തും നിർത്തിയതു ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ഥിരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇന്ന് വൈകിട്ട് സിറ്റി ബസുകൾ പെട്ടെന്ന് നിർത്തി വെയ്ക്കുകയായിരുന്നു .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സ്വകാര്യവൽക്കരണ നടപടിയിൽ സിറ്റി ട്രാൻസ്‌പോർട്ട് ഡ്രൈവർമാരും ഓപ്പറേറ്റർമാരും ഏറെ നാളായി പ്രതിഷേധത്തിലായിരുന്നു .

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ടി.നഗർ, ആവഡി ഉൾപ്പെടെയുള്ള ബസ് ഡിപ്പോകളിൽ ബസ് സർവീസ് നിർത്തി വെച്ചത് ജോലി കഴിഞ്ഞ് മടങ്ങുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കി.

സിറ്റി ബസുകൾ നിർത്തിയതോടെ ഓട്ടോകൾ അമിത നിരക്ക് ഈടാക്കുന്നതായും ആരോപണമുണ്ട് . ഓട്ടോ, കോൾ ടാക്സി, ഷെയർ ഓട്ടോ, ക്യാബ് ഡ്രൈവർമാർ, ഉടമകൾ എന്നിവരോട് ചട്ടങ്ങൾക്കനുസൃതമായി നിരക്ക് ഈടാക്കണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് അഭ്യർത്ഥിച്ചു.


Also Read » ചെന്നൈയിൽ മിക്കയിടത്തും അപ്രഖ്യാപിത പവർ കട്ട് പതിവാകുന്നു ; പരീക്ഷാ സമയത്ത് വൈദ്യുതി മുടങ്ങില്ലെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു


Also Read » ബംഗളൂരു നുമ്മ മെട്രോയിൽ സുരക്ഷാ വീഴ്ച്ച ; കെങ്കേരി, രാജരാജേശ്വരി നഗർ മെട്രോ സ്റ്റേഷനുകൾക്കിടയിൽ സർവീസ് തടസ്സപ്പെട്ടു



RELATED

English Summary : Strike By Bus Employees Bus Services Disrupted In Most Parts Of Chennai in National


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.