ഗൾഫ് ഡെസ്ക് | | 1 minute Read
അമേരിക്കയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ഖലിസ്ഥാൻ അനുകൂലികൾ കോൺഗ്രസ്, ഇന്ദിര വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് ബഹളം വെച്ചു.
യുഎസിൽ പര്യടനം നടത്തുന്ന രാഹുൽ ഗാന്ധി കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ നടന്ന ‘ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ’യുടെ പരിപാടിയെ അഭിസംബോധന ചെയ്യുമ്പോഴാണ് സംഭവം.
അദ്ദേഹം പ്രസംഗിക്കുന്നതിനിടെ ചില ഖാലിസ്ഥാനി അനുകൂലികൾ ഇന്ത്യയ്ക്കും കോൺഗ്രസിനും ഇന്ദിരാഗാന്ധിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു . ഖാലിസ്ഥാന്റെ പതാകയും ഉയർത്തി.
ഇത് കണ്ട് രാഹുൽ ഗാന്ധി അയാളെ നോക്കി ‘ലവ് ഷോപ്പ്’ എന്ന് പറഞ്ഞു . പിന്നീട് ഖാലിസ്ഥാൻ പതാക കാണിച്ചവരെ പോലീസ് പുറത്തേക്ക് കൊണ്ട് പോയി.
രാഹുലിന്റെ പരിപാടിയിലെ ബഹളത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ അനുകൂലിയും നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തലവനുമായ ഗുർപത്‌വന്ത് സിംഗ് പന്നു ഏറ്റെടുത്തു.
‘രാഹുൽ ഗാന്ധി എവിടെ പോയാലും ഇതേ രീതിയിൽ തന്നെ എതിർക്കുമെന്ന് പന്നു സോഷ്യൽ മീഡിയയിൽ പറഞ്ഞു. ജൂൺ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിൽ വരുന്നതിനെയും എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read » നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ
Also Read » വാഹനനിർമാണമേഖലയെ നിശ്ചലമാക്കി അമേരിക്കയിൽ തൊഴിലാളി സമരം
English Summary : Supporters Of Khalistan Disrupt Rahul Gandhi S Speech In Us in National