ഗൾഫ് ഡെസ്ക് | | 1 minute Read
മധുരൈ: മധുര നഗരത്തിൽ ടൈഡൽ പാർക്ക് സ്ഥാപിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു . മധുരയിൽ നടന്ന സൗത്ത് സോൺ ഇൻഡസ്ട്രിയൽ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു സ്റ്റാലിൻ
നിർദ്ദിഷ്ട ടൈഡൽ പാർക്കിൽ െഎ ടി , ഫിൻടെക് കമ്പനികൾക്കു അടിസ്ഥാന സൗകര്യമൊരുക്കുമെന്നും അത് മധുരയുടെ വ്യാവസായിക വളർച്ച വർദ്ധിപ്പിക്കുകയും 10,000 സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി ആദ്യമായി ആരംഭിച്ച ടൈഡൽ പാർക്ക് ചെന്നൈയിൽ ഐടി വിപ്ലവത്തിന് കാരണമായെന്ന് അദ്ദേഹം അനുസ്മരിച്ചു.
തമിഴ്‌നാട്ടിലെ രണ്ടാം നിര നഗരങ്ങളായ കോയമ്പത്തൂർ, ഊട്ടി, വെല്ലൂർ, തിരുപ്പൂർ, വില്ലുപുരം, തൂത്തുക്കുടി, സേലം, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഐടി വളർച്ച വ്യാപിപ്പിക്കുന്നതിനായി ടൈഡലിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ മിനി ഐടി പാർക്കുകൾ സ്ഥാപിക്കും.
മധുരയിലെ മാട്ടുതവണി എന്ന സ്ഥലത്ത് ഈ പയനിയറിംഗ് ഐടി പാർക്ക് സ്ഥാപിക്കുന്നതിന് മധുരൈ സിറ്റി കോർപ്പറേഷനും ടൈഡലും ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പിലാക്കുക. അഞ്ചേക്കർ സ്ഥലത്ത് 600 കോടി രൂപയുടെ പദ്ധതി അടങ്കലിലാണ് ആദ്യഘട്ടം സ്ഥാപിക്കുക.
Also Read » പ്രധാനമന്ത്രി പ്രതികരിക്കുന്നത് യാഥാർത്ഥ്യം മനസിലാക്കാതെ; സനാതന ധർമ്മ വിവാദത്തിൽ പ്രതികരിച്ച് സ്റ്റാലിൻ
English Summary : Tidal Park To Be Set Up In Madurai City Says Tamil Nadu Cm Mk Stalin in National