National desk | | 1 minute Read
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയ്ക്ക് വീണ്ടും തിരിച്ചടി. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി.
കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്. യമനിലേക്ക് പോകാന്‍ കേന്ദ്രത്തിന്റെ അനുമതിയും സഹായവും തേടി നിമിഷയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കേസിലെ പുതിയ വിവരം പുറത്തുവന്നത്.
അതേസമയം നിമിഷയുടെ അമ്മ അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചയ്ക്കം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
തനിക്ക് മകളെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അപ്പീല്‍ തള്ളിയത് അപ്രതീക്ഷിതമെന്ന് നിമിഷയുടെ അമ്മ പ്രതികരിച്ചു. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയെന്ന് വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു.
ഈ മാസം 13ന് ആണ് യെമന്‍ സുപ്രീംകോടതി അപ്പീല്‍ തള്ളിയത്. യെമന്‍ പ്രസിഡന്റിന് മാത്രമേ ഇനി ശിക്ഷയില്‍ ഇളവു നല്‍കാനാവൂയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
Also Read » മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ ; ഇന്ത്യയുടെ അപ്പീൽ ഖത്തറിലെ കോടതി സ്വീകരിച്ചു
Also Read » സീരിയൽ താരം ഡോ. പ്രിയ (35) അന്തരിച്ചു
English Summary : Yemen Supreme Court Dismissed Nimisha Priya S Plea Against Death Penalty in National