main

AIC പൊതുയോഗവും എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണവും സംഘടിപ്പിച്ചു


സിപിഐഎം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) , ലണ്ടനിലെ സൗത്താളിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത വൻ ജനാവലിയെ ഗോവിന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്തു സംസാരിച്ചു.

9244-1685491741-2f111c84-62e0-4f58-b97d-2297a67ac6aa


എഐസിയും ബഹുജന കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) , കൈരളി യുകെ , പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ , SFI സംഘടനകൾ ചേർന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തിൽ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന്റെ നാൾവഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് കേരളത്തിന്റെ മുന്നേറ്റവും ഗോവിന്ദൻമാസ്റ്റർ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


9244-1685491770-1

കേരളവികസനത്തിൽ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്നും കേരളത്തിന്റെ വികസനത്തിനും നവകേരളനിർമ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടർന്നും അണിചേരണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , ബ്രിട്ടീഷ് എംപി യും ലേബർ പാർട്ടി നേതാവുമായ വിരേന്ദർ ശർമ്മ , IWA(GB) സെക്രട്ടറി ലിയോസ് പോൾ , കൈരളി സെക്രട്ടറി കുര്യൻ ജേക്കബ് , മലയാളം മിഷൻനെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത് , SFI UK പ്രസിഡന്റ് ശ്വേത , പ്രവാസി കേരളാ കോൺഗ്രസ്സ് നേതാവ് ജിജോ അരയത്ത് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ കൈരളി പ്രസിഡന്റ് പ്രിയ രാജൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ AICയുടെ ഉപഹാരം പ്രീത്‌ ബെയിൻസ്‌ ഗോവിന്ദൻ മാസ്റ്റർക്ക്‌ കൈമാറി. SFI UK എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം രഞ്ജിത്ത്‌ രാജൻ കോംപയറിങ്ങും, AIC എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌ നാസർ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ ആസ്പദമാക്കി പ്രവാസിസംഘടനകൾ നൽകിയ നിവേദനങ്ങൾ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്ക്‌ സുജ ജോസഫ് നന്ദി പ്രകാശിപ്പിച്ചു .


Also Read » യു കലാനാഥൻ മാസ്റ്റർ അന്തരിച്ചു


Also Read » ഹിപ്-ഹോപ്പ് ഐക്കൺ ജാം മാസ്റ്റർ ജെയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി



RELATED

English Summary : Aic Organized A Public Meeting And A Reception For Mv Govindan Master in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0009 seconds.