main

'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി


4681-1670512704-images-10


ജിദ്ദ: സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്​ചകൾക്ക്​ വേദിയാകുന്ന 'ബലദ് ബീസ്റ്റ്' ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക.

സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ്​ കമ്പനിയായ 'മിഡിൽ ബീസ്റ്റ്' ആണ്​ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ 'ബലദിൽ' രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്​.

രാജ്യത്തിന്റെ പൈതൃകത്തെ അതിന്റെ പേരുകളിലൂടെ പ്രതിഫലിപ്പിക്കുന്ന മിർകാസ് സ്ക്വയർ, റോഷൻ സ്ക്വയർ, ബാബ് സ്ക്വയർ, സൂഖ് സ്ക്വയർ, ഉംദ സ്ക്വയർ എന്നിങ്ങനെയുള്ള അഞ്ച് വ്യത്യസ്ത തിയേറ്ററുകളിലാണ്​ പരിപാടികൾ നടക്കുക. അമേരിക്കൻ റാപ്പർ ബുസ്റ്റ റൈംസ്, ഡി.ജെ കാൾ കോക്സ്, ഇറ്റാലിയൻ ജോഡികളായ ടൈൽ ഓഫ് അസ്, അമേരിക്കൻ താരങ്ങളായ റിക്ക് റോസ്, ലൂപ്പ് ഫിയാസ്കോ, സാൽവറ്റോർ ജാനാച്ചി എന്നിവരാണ്​ കലാസംഘത്തെ നയിക്കുന്നത്. കൂടാതെ ആഗോള രംഗത്തെ പ്രമുഖരുടെ വലിയ സംഘവുമുണ്ടാകും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്രാദേശിക മേഖല പ്രതിഭകളിൽ നിന്ന് ഡോറർ, കിയാൻ, ഡാന ഹുറാനി, ബേർഡ് പിയേഴ്സൺ എന്നിവരും പങ്കെടുക്കും. ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ പൊതുവായത്, വി.ഐ.പി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ്​ ഒരുക്കിയിരിക്കുന്നത്​.

പൊതു ടിക്കറ്റുകൾ എടുക്കുന്നവർക്ക്​ ഫെസ്റ്റിവലിന്റെ അഞ്ച് തിയേറ്ററുകളിലേക്ക് പ്രവേശനം നൽകും​. ഒരു ദിവസത്തെ സന്ദർശനത്തിന് 399 റിയാലും രണ്ടു ദിവസങ്ങൾക്ക് ഒന്നിച്ചെടുക്കുന്ന ടിക്കറ്റിന് 599 റിയാലുമാണ് ഈ ഇനത്തിൽ നിരക്ക്.

ഒരു ദിവസത്തിന് 1,999 റിയാലും രണ്ടു ദിവസം ഒന്നിച്ചുള്ള ടിക്കറ്റിന് 2,999 എന്നിങ്ങനെയാണ് വി.ഐ.ബി ടിക്കറ്റ് നിരക്കുകൾ. വി.ഐ.ബി ടിക്കറ്റുകാർക്ക്​ ചരിത്രപരമായ കെട്ടിടങ്ങൾ സന്ദർശിക്കാനും പ്രത്യേക ഗേറ്റിലൂടെ പ്രവേശിക്കാനും ഏറ്റവും രുചികരമായ സൗജന്യ ഭക്ഷണം ആസ്വദിക്കാനും അനുവദിക്കും.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും https://mdlbeast.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം."


Also Read » സൗദി സൂപ്പർ കപ്പിന് ഇത്തവണ അബുദാബി ആതിഥേയത്വം വഹിക്കും ; ക്രിസ്റ്റ്യാനോ റൊളാൻഡോയും കരിം ബെൻസെമയും കളിക്കും


Also Read » സ്ക്രീൻ ടച്ച് കെഎസ്എഫ്എൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു



RELATED

English Summary : Jeddah All Set To Host Balad Beast Festival in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0925 seconds.