| 2 minutes Read
സിറോ മലബാർ സഭയുടെ ഹയരാർക്കി രൂപീകൃതമായതിന്റെ നൂറാം വർഷം SMCA കുവൈത്തിന്റെ നേതൃത്വത്തിൽ മാതൃസഭാവർഷമായി ആചരിക്കുന്നു.
മാതൃസഭാവർഷ പ്രഖ്യാപനവും വിളംബര പ്രകാശനവും മെയ് 24 വൈകുന്നേരം 7 മണിക്ക് അബ്ബാസിയ SMCA ഹാളിൽ വച്ചു സിറോ മലബാർ സഭയുടെ അദിലാബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിർവഹിച്ചു.
നോർത്തേൺ അറേബ്യൻ വികാരിയാറ്റിന്റെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ അനുഗ്രഹ സന്ദേശം നൽകി.
SMCA പ്രസിഡന്റ് ശ്രീ സുനിൽ റാപ്പുഴ ആദ്ധ്യഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു പി ഗ്രിഗറി സ്വാഗതം അശംസിക്കുകയും SMYM പ്രസിഡന്റ് ജിജിൽ മാത്യു, ബാലദീപ്തി പ്രസിഡന്റ് ഇമ്മനുവേൽ റോഷൻ ജൈബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
2024 ജനുവരി 5 നു നടക്കാനിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷത്തോടെ സമാപനം കുറിക്കുന്ന വിധത്തിൽ ആണ് വർഷാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ അസുത്രണം ചെയ്തിരിക്കുന്നത്.
"അങ്ങയുടെ മേച്ചിൽ സ്ഥലത്തെ ആടുകൾ അങ്ങേക്ക് കൃതജ്ഞത അർപ്പിക്കും" എന്ന വചനഭാഗം ഈ വർഷാചരണത്തിനു വിചിന്തന വിഷയമായിരിക്കും.
മാർത്തോമ്മസ്ലീഹയുടെ പാദസ്പർശമേറ്റ ഇടങ്ങളിലേക്കുള്ള ഒന്നാം മാർത്തോമാ തീർഥാടനം, ലിട്ടർജിക്കൽ സെമിനാർ, ബൈബിൾ പഠനക്ലാസുകൾ, കുട്ടികളെയും അദ്ധ്യാപകരെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്വിസ് മത്സരങ്ങൾ എന്നിവ വർഷാചരണത്തിന്റെ ഭാഗമായിരിക്കും.
മാതൃസഭ വർഷാചാരണത്തോടനുബന്ധിച്ചു അംഗത്വത്തിൽ 100 ദിവസം കൊണ്ട് 100% വളർച്ച എന്ന മെമ്പർഷിപ് ക്യാമ്പയിൻ ന്റെ ഉത്ഘടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.
SMCA വൈസ് പ്രസിഡന്റ് ബോബി കയ്യാലപറമ്പിൽ, ഓഫീസ് സെക്രട്ടറി ജിജിമോൻ കുരിയാള, ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റണി, കൾചറൽ കമിറ്റി കൺവീനർ സന്തോഷ് ഓഡേറ്റിൽ, സോഷ്യൽ വെൽഫയർ കൺവീനർ ശ്രീ സന്തോഷ് കളരിക്കൽ, ആർട്സ് & സ്പോർട്സ് കൺവീനർ ശ്രീ സന്തോഷ് വടക്കേ മുണ്ടാനിയിൽ ഏരിയ കൺവീനർമായ ശ്രീ ഷാജു ദേവസി, അജോഷ് ആന്റണി, സെബാസ്റ്റ്യൻ പോൾ എന്നിവർ നേതൃത്വം നൽകി.
ട്രെഷർ ജോർജ് തെക്കേൽ നന്ദിപ്രകാശനം നടത്തി. SMCA കുടുംബ യൂണിറ്റ് ലീഡർമാരും, വാർഡ് പ്രതിനിധികളും മുൻകാല ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു.
Also Read » കുവൈത്ത് സന്ദർശിക്കുന്ന ഡേവിസ് ചിറമേൽ അച്ചന് SMCA കുവൈറ്റ് സ്വീകരണം നൽകുന്നു
Also Read » SMCA കുവൈറ്റ് നിർമ്മിച്ചു നൽകുന്ന അഞ്ചാം ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും നടത്തി
English Summary : Smca Kuwait Launches Mother S Church Anniversary Celebrations in Pravasi