സ്പോർട്സ് ഡെസ്ക് | | 1 minute Read
കൊളംബോ : ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീട നേട്ടമാണിത്.
നേരത്തെ കേവലം 50 റൺസിന് ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആതിഥേയർ ആൾഔട്ടായി . ഏഴോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ആറുവിക്കറ്റ് പിഴുത സിറാജിന്റെ അസാമാന്യ ബൗളിങ്ങിന് മുന്നിൽ ലങ്കൻ മുൻനിര തകർന്നടിഞ്ഞു .
ഒരോവറിൽ നാലു വിക്കറ്റ് പിഴുത സിറാജിന്റെ പിൻബലത്തിൽ കേവലം 15.2 ഓവറിലാണ് ആതിഥേയരെ കിരീടപോരാട്ടത്തിൽ ഇന്ത്യ 50 റൺസിന് തൂത്തെറിഞ്ഞത്.
മൂന്നുവിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയും ഇന്നിങ്സിലെ മൂന്നാം പന്തിൽ പെരേരയെ പുറത്താക്കി തകർപ്പൻ തുടക്കമിട്ട ജസ്പ്രീത് ബുംറയും സിറാജിന് മികച്ച പിന്തുണ നൽകി.
കുശാൽ മെൻഡിസും (34പന്തിൽ 17) ദുഷൻ ഹേമന്ദയും (15 പന്തിൽ 13 നോട്ടൗട്ട്) മാത്രമാണ് ലങ്കൻ ഇന്നിങ്സിൽ രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാർ. അഞ്ചുപേർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. അഞ്ചോവറിൽ ബുംറ 23റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ 2.2 ഓവറിൽ കേവലം മൂന്നു റൺസ് വിട്ടുകൊടുത്താണ് പാണ്ഡ്യ മൂന്നുപേരെ കൂടാരം കയറ്റിയത്.
Also Read » ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം
Also Read » സൗത്ത് വെസ്റ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിൽ ടോണ്ടന്‍ സ്‌ട്രൈക്കേഴ്‌സിന് വിജയ കിരീടം
ചേലേമ്പ്രയുടെ കരുത്തിൽ മലപ്പുറം സീനിയർ ഫുട്ബോൾ ടീം : പകുതി കളിക്കാരും എൻ എൻ എം എച്ച് എസ് എസിൽ നിന്ന്
English Summary : Asia Cup For India With A 10 Wicket Win in Sports