സ്പോർട്സ് ഡെസ്ക് | | 1 minute Read
ഖത്തറിൽ വച്ച് നടക്കുന്ന AFC ഏഷ്യൻ കപ്പിൻ്റെ ടിക്കറ്റുകളുടെ രണ്ടാം ബാച്ച് ടിക്കറ്റുകൾ 2023 നവംബർ 20 തിങ്കളാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും.
ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വാങ്ങാൻ സാധിക്കും . QR25 മുതലാണ് ടിക്കറ്റ് നിരക്കുകൾ. അനധികൃത സ്രോതസ്സുകളിൽ നിന്നുള്ള ടിക്കറ്റുകൾ സാധുവാകില്ല.
ടിക്കറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രാദേശിക സംഘാടക സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതായി AFC ഏഷ്യൻ കപ്പ് ഖത്തർ 2023 തങ്ങളുടെ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
150,000 ടിക്കറ്റുകളാണ് ആദ്യ ബാച്ചിൽ വിറ്റുപോയത്. ആദ്യ 24 മണിക്കൂറിനുള്ളിൽ മാത്രം 81,209 ടിക്കറ്റുകൾ വിറ്റുതീർന്നു. ഒക്‌ടോബർ 10ന് ആരംഭിച്ച വിൽപ്പനയിൽ ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നിൽ.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഏഷ്യയിലെമ്പാടുമുള്ള 24 ടീമുകൾ മത്സരിക്കും. ഒരു മാസത്തിലായി ആകെ 51 മത്സരങ്ങൾ നടക്കും.
Also Read » AFC ചാമ്പ്യൻസ് ലീഗ് ; ദോഹ മെട്രോ സർവീസ് പുലർച്ചെ 2 മണി വരെ നീട്ടും
English Summary : Asian Cup Football Ticket News Qatar in Sports