സ്പോർട്സ് ഡെസ്ക് | | 1 minute Read
ഖത്തർ ആഥിത്യം വഹിക്കുന്ന AFC ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം ഫലസ്തീനിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് സംഘാടക സമിതി (LOC) അറിയിച്ചു.
ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഫുട്ബോൾ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണെന്ന് ഏഷ്യൻ കപ്പ് ഖത്തർ 2023 ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി പറഞ്ഞു
പലസ്തീനിലെ ആളുകൾക്ക് ആവശ്യമായ വൈദ്യസഹായവും ഭക്ഷണ ആശ്വാസവും നൽകുന്നതിന് ടിക്കറ്റിംഗ് വരുമാനം ഉപയോഗിക്കും.
ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ കിരീടത്തിനായി വൻകരയിലെ ഇരുപത്തിനാല് ടീമുകൾ മത്സരിക്കും. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഒമ്പത് സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങൾ നടക്കും.
രണ്ടാം ബാച്ച് ടിക്കറ്റുകൾ ഇന്ന് ദോഹ സമയം 4 മണി മുതൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.
Also Read » AFC ഏഷ്യൻ കപ്പിൻ്റെ രണ്ടാം ബാച്ച് ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും
Also Read » AFC ചാമ്പ്യൻസ് ലീഗ് ; ദോഹ മെട്രോ സർവീസ് പുലർച്ചെ 2 മണി വരെ നീട്ടും
English Summary : Asian Cup Ticket Revenue To Be Donated To Gaza in Sports