| 2 minutes Read
പാലക്കാട് : അട്ടപ്പാടി ട്രൈബൽ ഫുട്ബോൾ ലീഗ് മൽസരത്തിൽ യു.എഫ്.സി. പൊട്ടിക്കൽ ചാമ്പ്യൻന്മാരായി.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5- 4 ന് വിജയിച്ചാണ് ചാമ്പ്യൻമാരായത്. ന്യൂ മില്ലേനിയം മേലെ ആനവായ് രണ്ടാം സ്ഥാനവും, അനശ്വര അബണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അട്ടപ്പാടിയിലെ യുവാക്കളുടെ കായികപരമായ കഴിവുകൾ പരിപോഷിപ്പിക്കുക, ലഹരിയിൽ നിന്നും മദ്യത്തിൽ നിന്നും യുവജനങ്ങളെ മാറ്റുക ലക്ഷ്യമിട്ട് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് യുവജനങ്ങൾക്കായി ട്രൈബൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ജില്ലാ കലക്ടർ മൃൺ മയി ജോഷി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
അട്ടപ്പാടിയിലെ വളർന്നുവരുന്ന തലമുറയെ ലഹരിക്ക് അടിമപ്പെടാതെ കരുത്തുറ്റ തലമുറയായി മാറ്റി എടുക്കുമെന്നും അട്ടപ്പാടിയുടെ കായികമേഖലയിലുള്ള കരുത്ത് അട്ടപ്പാടിക്കും കേരളത്തിനും പുറത്ത് വ്യാപിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഒന്നാം സ്ഥാനത്തിന് ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും മെഡലും, രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും മെഡലും, മൂന്നാം സ്ഥാനത്തിന് ട്രോഫിയും 2000 രൂപയുടെ ക്യാഷ് അവാർഡുമാണ് സമ്മാനം.
കൂടാതെ ഫുട്ബോൾ ലീഗിലെ മികച്ച കളിക്കാരൻ, ഫൈനലിലെ മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ , മികച്ച ഡിഫൻഡർ , കൂടുതൽ ഗോൾ നേടിയ കളിക്കാരൻ, എമേർജിങ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകളും വിതരണം ചെയ്തു. 38 ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി നടന്ന മൽസരത്തിൽ പങ്കെടുത്തത്.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും ക്യാഷ് അവാർഡ് പാലക്കാട് കനറാ ബാങ്കുമാണ് സ്പോൺസർ ചെയ്തത്.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മരുതി മുരുകൻ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അഗളി ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ സുധീപ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Attappadi Tribal Football League - UFC Breaking Champions
Also Read » പ്രതിഭ സോക്കർകപ്പ് 2023 'ഈഗിൾസ് എഫ്‌സി' ചാമ്പ്യൻമാർ
Also Read » ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റ് 2023 - അബ്ബാസിയ സോണൽ ചാമ്പ്യൻമാരായി
English Summary : Attappadi Tribal Football League Ufc Breaking Champions in Sports