| 1 minute Read
മാഡ്രിഡ് : ലാ ലിഗ മത്സരത്തിനിടെ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു.
18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്.
അതേസമയം ഇക്കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്.
Also Read » വിനീഷ്യസ് ജൂനിയറിനെതിരെയുള്ള റെഡ് കാർഡ് പിൻവലിച്ച് ലാലീഗ കോമ്പറ്റീഷൻ കമ്മിറ്റി
Also Read » ചാൾസ് രാജാവിന്റെ കിരീടധാരണ വേളയിൽ പ്രതിഷേധിച്ച 51 പേരെ പോലീസ് അറസ്റ്റ് ചെയ്തു
English Summary : Brazilian Football Star Vinicius Jr Racially Abused Three People Have Been Taken Into Custody By Spanish Police in Sports