വെബ് ഡെസ്ക്ക് | | 1 minute Read
കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
നവംബർ 20 വരെ നീളുന്ന മത്സര പരിപാടികളിൽ ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ കേരളത്തിൽ നിന്നുള്ള പ്രതിഭകളുമായി ഏറ്റുമുട്ടും.
ക്യൂബൻ താരമായ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി മുഖ്യമന്ത്രി സൗഹൃദ മത്സരത്തിൽ പങ്കെടുത്തു .
ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പരിപാടിയിൽ പങ്കെടുത്തു
Also Read » ഓർമ്മ ഇന്റര്‍ നാഷണല്‍ ഓഫീസ് പാലായിൽ പ്രവർത്തനം ആരംഭിച്ചു
Also Read » നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് മണിപ്പൂർ മന്ത്രി
English Summary : Che International Chess Festival in Sports