ഗൾഫ് ഡെസ്ക് | | 1 minute Read
2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവേശത്തിന് ഒരു മാസം മാത്രമാണ് ബാക്കയുള്ളത് . ഇന്ത്യ ഒറ്റക്ക് ആദ്യമായി ആതിഥ്യമരുളുന്ന ടൂർണമെന്റിൽ പത്തു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
പത്തു വേദികളിലായി നടക്കുന്ന മത്സരങ്ങൾ ഒന്നര മാസം നീളും. ഒക്ടോബർ അഞ്ചിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2019ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
നവംബർ 19ലെ ഫൈനലും മോദി സ്റ്റേഡിയത്തിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ അഫ്ഗാനിസ്താൻ, ആസ്ട്രേലിയ, ബംഗ്ലാദേശ്, നെതർലൻഡ്സ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളും ലോക കിരീടം തേടിയിറങ്ങും.
കൊൽക്കത്ത ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം, ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയം, അഹ്മദാബാദ് മോദി സ്റ്റേഡിയം, ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയം, ധർമശാല എച്ച്.പി.സി.എ സ്റ്റേഡിയം, പുണെ എം.സി.എ സ്റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം, ലഖ്നോ ഏകന സ്റ്റേഡിയം എന്നിവയാണ് വേദികൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും ഗുവാഹതി അസം ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും സന്നാഹ മത്സരങ്ങളും നടക്കും. റൗണ്ട്-റോബിൻ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. പ്രാഥമിക റൗണ്ടിൽത്തന്നെ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. കൂടുതൽ പോയന്റ് നേടുന്ന നാലു ടീമുകൾ സെമി ഫൈനലിൽ കടക്കും.
2011ലാണ് ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇതിനുമുമ്പ് ഏകദിന ലോകകപ്പ് അരങ്ങേറിയത്. അന്ന് ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ ജേതാക്കളായി.
Also Read » ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമി : ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും
Also Read » സഞ്ജു സാംസണ് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് അജിത് അഗാർക്കർ
English Summary : Cricket World Cup 2023 in Sports