ദിനൂപ് ചേലേമ്പ്ര | | 1 minute Read
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
മാർ ബേസിൽ, സെന്റ് ജോർജ്, എംഎ ഇന്റർനാഷണൽ, വിമലഗിരി, ക്രിസ്തുജ്യോതി, ബസാനിയ, ഗവ ഹൈസ്കൂൾ മാതിരപ്പിള്ളി എന്നീ ഏഴ് സ്കൂളുകൾ പങ്കെടുത്തു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്റ് ജോർജ് സ്കൂളിനെ പരാജയപ്പെടുത്തി മാർബേസിൽ സ്കൂൾ ടീം ജേതാക്കളായി. വിജയികൾക്ക് നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ജോസ് വർഗീസ് ട്രോഫികൾ വിതരണം ചെയ്തു.
മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.എ നൗഷാദ്, കെ.വി തോമസ്, കൗൺസിലർമാരായ എ.ജി ജോർജ്, സിജോ വർഗീസ്, ഭാനുമതി രാജു, പ്രവീണ ഹരീഷ്, അഡ്വ. ഷിബു കുര്യാക്കോസ്, സിബി സ്കറിയ, എൽദോസ് പോൾ, റിൻസ് റോയ്, സൈനുമോൾ രാജേഷ്, മാർ ബേസിൽ സ്കൂൾ കായിക അധ്യാപകരായ ഷിബി മാത്യു, സിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Also Read » അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേഴ്സി പ്രകാശനം ചെയ്തു
Also Read » ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ തൃശൂർ സ്വദേശി അന്തരിച്ചു
English Summary : Football Tournament in Sports