main

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം വെള്ളിമെഡൽ

| 1 minute Read

2390-1659246472-20220731-111502

ബ‍ർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യ.

രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസിൽ ഇന്ത്യയുടെ നാലാം മെഡൽ സ്വന്തമാക്കിയത്.

ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയർത്തിയത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്നാച്ചിൽ ദേശീയ റെക്കോർഡും ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോ‍ർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡൽ നേട്ടം.

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഭാരദ്വേഹനത്തിൽ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായി ചനു ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു.

ഇത് കൂടാതെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തിൽ സങ്കേത് സാർഗർ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.


Also Read » കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ


Also Read » കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ അചിന്ത ഷിവലിക്ക് സ്വര്‍ണ്ണം


RELATED

English Summary : India Win Its Second Silver Medal At The Commonwealth Games in Sports

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / This page was generated in 0.0908 seconds.