| 1 minute Read
സംസ്ഥാന സ്പോർട്സ് കൗൺസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കായിക താരവും പരിശീലകനുമായ പ്രമോദ് കുന്നുംപുറത്ത്.
സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ശരിയായ വിധത്തിൽ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്നാണ് പ്രമോദിന്റെ കുറ്റപ്പെടുത്തൽ.
പ്രമോദ് കുന്നുംപുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും വായിക്കാം
ഭക്ഷണമില്ല വസ്ത്രമില്ല പരിശീലകരില്ല ഒന്ന് കണ്ണ് തുറക്കാമോ സർക്കാരേ കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണത്തിനു പോലുമുള്ള പൈസ നൽകിയിട്ട് എട്ടു മാസത്തിനു മുകളിലായി..
മൂന്നുവർഷത്തിനിടയിൽ സ്പോർട്സ് കിറ്റ് ആയി നൽകിയത് ഒരു ട്രാക്ക് സ്യൂട്ട് മാത്രം നൂറോളം പരിശീലകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു..
വലിയ കായിക പാരമ്പര്യമുള്ള ശ്രീകൃഷ്ണ കോളേജ് അടക്കമുള്ള സ്പോർട്സ് ഹോസ്റ്റലുകൾ അടച്ചു പൂട്ടുന്നു ഒട്ടനവധി കോളേജുകൾ കുട്ടികളുടെ എണ്ണം കൂട്ടത്തോടെ വെട്ടി കുറയ്ക്കുകയാണ്
ദേശീയ തലങ്ങളിൽ മികവു തെളിയിച്ച കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇല്ലാതാവുന്നത്. ഗ്രൗണ്ടുകളിൽ മികവ് തെളിയിക്കേണ്ട കുട്ടികൾ ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി തെരുവിലിറങ്ങി യാചിക്കണമോ?
ഭക്ഷണം നൽകാതെയും വസ്ത്രം നൽകാതെയും പരിശീലകരെ നൽകാതെയും നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചും ഏതു സ്പോർട്സിനെയാണ് വളർത്തുന്നത് രാവിലെയും വൈകുന്നേരവും സ്വപ്നങ്ങൾ നിറവേറ്റുവാൻ ഗ്രൗണ്ടുകളിൽ വിയർപ്പൊഴുക്കി പരിശീലനം നേടുന്നവർക്ക് വിശക്കുമെന്നുള്ള കാര്യമെങ്കിലും മനസ്സിലാക്കുവാൻ കായിക വകുപ്പിൽ ഇരിക്കുന്നവർക്ക് കഴിയട്ടെ #sports #sports #ഫെഡറേഷൻ
Also Read » പാറശ്ശാല ലാൽ ഫാൻസ്, മോഹൻലാലിന്റെ ജന്മദിനത്തിൽ കുട്ടികൾക്ക് സ്പോർട്സ് ഉപകരണങ്ങൾ സമ്മാനിച്ചു
Also Read » പുരുഷന് ഒരു നിമിഷത്തെ "സുഖം" ആയിരിക്കും കിട്ടുന്നത് പക്ഷെ സ്ത്രീകൾക്കിത് അറപ്പുളവാക്കുന്ന അനുഭവമായിരിക്കും
English Summary : It S A Tough Time For The Children In The Hostels Run By The Sports Council in Sports