| 2 minutes Read
റിയാദ് : കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർ കപ്പ് 2022 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ അറേബ്യൻ ചാലഞ്ചേഴ്സ് ജേതാക്കളായി.
ന്യൂ സനയ്യ അൽ ഇസ്കാൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റിയാദ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് അറേബ്യൻ ചാലഞ്ചേഴ്സ് ജേതാക്കളായത്.
കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോട് മുന്നോടിയായാണ് ഏരിയാ സമ്മേളനങ്ങൾ നടക്കുന്നത്.
റിയാദ് ഫുട്ബാൾ അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കേളി മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര അധ്യക്ഷതയും കൺവീനർ ഷാജി റസാഖ് സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഇതാർ ഹോളി ഡേയ്സ് പ്രതിനിധി യാസിർ, ഡോക്ടർ സമീർ പോളി ക്ലിനിക് പ്രതിനിധി റഫീഖ് ഹസ്സൻ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ടൂർണമെന്റിന്റെ കിക്കോഫ് കേളി കേന്ദ്ര സ്പോർട്സ് കമ്മിറ്റി കൺവീനർ ഷറഫുദീൻ നിർവ്വഹിച്ചു. ഫൈനലിൽ റിയാദ് ബ്ലാസ്റ്റേഴ്സ്-അറേബ്യൻ ചാലഞ്ചേഴ്സ് മത്സരം 1-1 സമനിലയിൽ കലാശിച്ചു.
ടൈബ്രേക്കറിൽ അറേബ്യൻ ചാലഞ്ചേഴ്സ് 5 - 4ന് ജേതാക്കളായി. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ (റീഫ) റഫറി പാനലാണ് കളി നിയന്ത്രിച്ചത്.
സമാപനച്ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, സംഘാടകസമിതി കൺവീനർ ഷാജി റസാഖ്, ഇതാർ പ്രതിനിധി യാസിർ, അസീസിയ ഏരിയ ആക്ടിങ് സെക്രട്ടറി സുധീർ, സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര, അസീസിയ ഏരിയ ട്രഷറർ സുഭാഷ്, റീഫ പ്രതിനിധികൾ എന്നിവർ ചേർന്ന് വിജയികൾക്കും റണ്ണേഴ്സിനുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മിഡ് ലാന്റ് കെമിക്കൽസ്, ഇതാർ ഹോളിഡേയ്സ്, റബു അൽ റെയിൽ ട്രേഡിങ്, ഡോക്ടർ സമീർ പോളി ക്ലിനിക്, സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റ് എന്നിവരാണ് വിവിധ സമ്മാനങ്ങളും ട്രോഫികളും സ്പോൺസർ ചെയ്തത്. അസീസിയ ഏരിയ ആക്ടിങ് സെക്രട്ടറി സുധീർ സമാപന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Also Read » കേളി സുലൈ ഏരിയക്ക് പുതു നേതൃത്വം
Also Read » കേളി ടി ശിവദാസമേനോൻ അനുശോചനം സംഘടിപ്പിച്ചു
English Summary : Keli Azizia Super Cup 2022 Arabian Challengers Winners in Sports