ഗൾഫ് ഡെസ്ക് | | 1 minute Read
പാരീസ് സെന്റ് ജെർമെയ്‌നിന്റെ (പിഎസ്ജി) സ്റ്റാർ സ്‌ട്രൈക്കറായ കൈലിയൻ എംബാപ്പെ, വരാനിരിക്കുന്ന സീസണിലും ക്ലബ്ബിൽ തുടരുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകി.
തുടർച്ചയായി നാലാം തവണയും എംബാപ്പെയെ ലീഗ് 1 പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയതോടെയാണ് പ്രഖ്യാപനം വന്നത്.
പിഎസ്ജി യുടെ വിജയത്തിൽ എംബപ്പേ നിർണായക പങ്ക് വഹിച്ചു.ലീഗ് 1 ൽ 28 ഗോളുകൾ ആണ് ഫ്രഞ്ച് സ്‌ട്രൈക്കർ നേടിയത്.
ജൂൺ 3 ന് ക്ലെർമോണ്ട് ഫൂട്ടിനെതിരെ നടക്കാനിരിക്കുന്ന സീസണിലെ പിഎസ്ജിയുടെ അവസാന മത്സരത്തിലാണ് എംബാപ്പെയുടെ ശ്രദ്ധ
എംബാപ്പെ പിഎസ്ജിയിൽ അസന്തുഷ്ടനാണെന്നും സമ്മറിൽ പുറത്തുകടക്കുമെന്നും ഈ സീസണിന്റെ തുടക്കത്തിലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളയുന്നതാണ് എംബാപ്പയുടെ വാക്കുകൾ.
Also Read » യുഎഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
English Summary : Kylian Mbappe To Stay At Psg in Sports