ഗൾഫ് ഡെസ്ക് | | 1 minute Read
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ ലോംഗ്‌ജംപില്‍ വെള്ളി നേടി . 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്.
ലോംഗ്‌ജംപില്‍ വെള്ളി നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ.
സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം.
8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തി. മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം ലഭിക്കുകയായിരുന്നു.
Also Read » ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ വനിതാ ടീമിന് ആദ്യ മെഡൽ
Also Read » വെളിച്ചം നോർത്ത് അമേരിക്കയുടെ ദശ വാർഷിക സമ്മേളനം നോർത്ത് കരോലിനയിൽ സെപ്തംബര് 30, ഒക്ടോബർ 1 തിയ്യതികളിൽ
ചേലേമ്പ്രയുടെ കരുത്തിൽ മലപ്പുറം സീനിയർ ഫുട്ബോൾ ടീം : പകുതി കളിക്കാരും എൻ എൻ എം എച്ച് എസ് എസിൽ നിന്ന്
English Summary : M Sreeshankar Creates History At Commonwealth Games in Sports