റഫീക്ക് കോഴിശ്ശേരി | | 2 minutes Read
തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അൻപത്തി മൂന്നാമത് ജില്ലാ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സപ്തമ്പർ 20-21- ബുധൻ വ്യാഴം എന്നീ 2 ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ തുടക്കമാവും.
ബുധനാഴ്ച കാലത്ത് 8 മണിക്ക് അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് വിപി മുഹമ്മദ് കാസിം പതാക ഉയർത്തുന്നതോടെയാണ് മീററിന് തുടക്കമാവുക.
മലപ്പുറം ജില്ലയിലുള്ള ആറു പത്തി രണ്ടോളം സ്കൂളുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമായി ഏകദേശം ആയിരത്തി ഇരുനൂറിൽപരം അത് ലറ്റുകൾ മത്സരങ്ങളിൽ മാറ്റുരക്കും.
അണ്ടർ 14, അണ്ടർ16, അണ്ടർ18, അണ്ടർ20 എന്നീ കാറ്റഗറികളിലായി നൂറ്റി പതിനാറ് ഫൈനൽ മൽസരങ്ങളാണ് നടക്കുക.
ഈ മാസം 28 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലേക്കുള്ള താരങ്ങളെ ഈ മൽസരത്തിൽ നിന്നാകും സെലക്റ്റ് ചെയ്യുക
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷൻ നൽകുന്ന പത്തക്ക നമ്പർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
20ന് 4 PM ന് നടക്കുന്ന ഉത്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീക്ക, അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പറും കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവിയുമായ ഡോ:സക്കിർ ഹുസൈൻ,ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി
കെ കെ രവീന്ദ്രൻ മുതലായവർ പങ്കെടുക്കും
21 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമ്മാനദാന ചടങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി റജിസ്ട്രാർ ഡോ: ഇ കെ സതീഷ്,ജില്ലാ അതിലേറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ തുടങ്ങിയവർ പങ്കെടുക്കും .
പത്രസമ്മേളനത്തിൽ അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മെമ്പർ ഡോ: സക്കീർ ഹുസൈൻ, അത് ലറ്റിക്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ഷാഫി അമ്മായത്ത്, കെ അബ്ദുൽ കാദർ (ബാപ്പു) പിടിഎം ആനക്കര എന്നിവർ പങ്കെടുത്തു.
Also Read » മലപ്പുറം ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ
Also Read » മലപ്പുറം ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : 240 പോയിൻ്റുകളുമായി കടകശ്ശേരി ഐഡിയൽ സ്കൂൾ ഒന്നാം സ്ഥാനത്തേക്ക്
ചേലേമ്പ്രയുടെ കരുത്തിൽ മലപ്പുറം സീനിയർ ഫുട്ബോൾ ടീം : പകുതി കളിക്കാരും എൻ എൻ എം എച്ച് എസ് എസിൽ നിന്ന്
English Summary : Malappuram District Athletic Meet in Sports