main

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ ന്യൂയോര്‍ക്കില്‍ അന്തരിച്ചു


മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാനായി ന്യൂയോര്‍ക്കിലെത്തിയതായിരുന്നു.

മത്സരത്തിനുശേഷം ഹൃദയാഘാതമുണ്ടായ കാലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

17568-1718086088-83027b9f-859b-45b3-8b07-183fa5f642f7


ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ കാലെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിങ്ക്യാ നായിക്കിനും ഭരണസമിതി അംഗം സൂരജ് സാമത്തും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സന്ദീപ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള പാനലിനെ പരാജപ്പെടുത്തി 2022ലാണ് 47കാരനായ അമോല്‍ കാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായത്.

നാഗ്പൂര്‍ സ്വദേശിയായ കാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

പ്രസിഡന്‍റെന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കാനും വാംഖഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതിമ സ്ഥാപിക്കാനുമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തത് കാലെയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയായിരുന്നു.

ആന്ധ്രയിലെ തിരുപ്പതി ബാലാജി ദേവസ്ഥാനം ട്രസ്റ്റ് അംഗം കൂടിയായ കാലെയാണ് നവി മുംബൈയില്‍ വെങ്കടേശ്വര ക്ഷേത്രം സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്തിയത്.


Also Read » സുനിൽ ഗാവസ്കറിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണം നല്‍കി മലയാളി സംരംഭകൻ വർക്കി എബ്രഹാം


Also Read » ന്യുയോർക്കിൽ സഹോദരനെ വെടി വച്ച് കൊന്നതിന് പിന്നാലെ സിഖ് യുവാവ് ജീവനൊടുക്കി



RELATED

English Summary : Mumbai Cricket Association President Amol Kale Passed Away In New York in Sports


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാനായി ന്യൂയോര്‍ക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ ന്യൂയോര്‍ക്കില്‍ അന്തരിച്ചു - https://www.flashnewsonline.com/f/kdmXjoV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0012 seconds.