main

ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി


ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാൽ മാർച്ചിൽ താരത്തിന് മേൽ ഏർപ്പെടുത്തിയ സസ്പെൻഷനാണ് പിൻവലിച്ചത്.

17508-1717468504-83027b9f-859b-45b3-8b07-183fa5f642f7


ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും താരത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മാർച്ച് 10 ന് ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള സോനെപത്തിൽ നടന്ന ട്രയൽസിനിടെ മൂത്രസാമ്പിൾ നൽകാതെ ബജ്‌റംഗ് വേദി വിട്ട സംഭവത്തെ തുടർന്നാണ് സസ്പെൻഷൻ ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷം തനിക്ക് അയച്ച കാലഹരണപ്പെട്ട ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ചുള്ള പരാതിക്ക് മറുപടി കിട്ടാത്തത് കൊണ്ടാണ് ടെസ്റ്റ് ബഹിഷ്കരിച്ചതെന്നും പൂനിയ പിന്നീട് വിശദീകരണം നൽകി.

ഈ വിശദീകരണം കണക്കിലെടുത്താണ് വിഷയത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ താത്കാലികമായി താരത്തിന്റെ സസ്‌പെൻഷൻ ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി പിൻവലിച്ചത്.


Also Read » കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് ജോസ് കെ. മാണി


Also Read » കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി : സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേര്‍ക്ക് സസ്പെൻഷൻ



RELATED

English Summary : National Anti Doping Agency Revokes Bajrang Punia S Suspension in Sports


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി - https://www.flashnewsonline.com/f/kdJ8pZB/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0015 seconds.