| 1 minute Read
ദോഹ: 18 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ഇന്ത്യൻ സ്പോർട്സ് സെന്ററും മഞ്ഞപ്പട ഖത്തറും ചേർന്നൊരുക്കുന്ന സൗജന്യ സമ്മർ ഫുട്ബോൾ ക്യാമ്പിന് ബിർള പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലനം ഇന്ത്യൻ സ്പോർട്സ് സെന്റർ ജനറൽ സെക്രട്ടറി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.എട്ട് വയസ് മുതൽ 18 വയസ് വരെയുള്ള 150 ലേറെ കുട്ടികൾക്ക് പ്രായം അടിസ്ഥാനമാക്കി വിവിധ ബാച്ചുകളിലായിട്ടാണ് പരിശീലനം ലഭിക്കുന്നത്.
ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് വൈകിട്ട് ആറു മുതൽ ഒമ്പതു വരെ ബിർള പബ്ലിക് സ്കൂൾ, ഒലീവ് ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ കോച്ച് ബിനോ ജോർജിന്റെ മേൽനോട്ടത്തിലാണ് പരിശീലനം
Also Read » ഇൻകാസ് അൽഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ"നവജ്വാല 2022" സമ്മർ ക്യാമ്പ് ആഗസ്ത് 14 ന്
Also Read » കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 8-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
English Summary : Summer Football Camp Begins At Birla Public School Ground in Sports