സ്പോർട്സ് ഡെസ്ക് | | 1 minute Read
ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലന ജേഴ്സിയുടെ നിറം വിവാദത്തിൽ . കാവി നിറത്തിലുള്ള പരിശീലന ജേഴ്സിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി.
എല്ലാം കാവി നിറമാക്കി മാറിക്കൊണ്ടിരിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ ലക്ഷ്യം വച്ചായിരുന്നു മമതയുടെ വിമർശനം.
സെൻട്രൽ കൊൽക്കത്തയിലെ പോപ്പി മാർക്കറ്റിൽ ജഗധാത്രി പൂജയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി മമത ബാനർജി ടീം ഇന്ത്യയുടെ ജേഴ്സിക്കെതിരെ രംഗത്തെത്തിയത്. അവർ ലോക ചാമ്പ്യന്മാരാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ അവർ പരിശീലനത്തിന് ധരിക്കുന്ന അവരുടെ വസ്ത്രം പോലും കാവിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നേരത്തെ നീല നിറമാണ് അവർ ധരിച്ചിരുന്നതെന്നു കൂടി ഓർക്കുക. മെട്രോ സ്റ്റേഷനുകൾക്ക് പോലും കാവി നിറം പൂശിക്കൊണ്ടിരിക്കുകയാണ്. മായാവതി സ്വന്തം പ്രതിമ ഉണ്ടാക്കി എന്ന് ഒരിക്കൽ കേട്ടിരുന്നു, അത്ഭുതത്തോടുകൂടിയാണ് അന്ന് ജനങ്ങൾ അത് കേട്ടത്. എന്നാൽ ഇപ്പോൾ അത് സാധാരണമായിരിക്കുന്നു...ഇഎല്ലാം നമോയുടെ പേരിലാണെന്നു മാത്രം. ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല´- മമത പറഞ്ഞു.
ആരുടെയും പേരെടുത്ത് പറയാതെയാണ് മമതാ ബാനർജി വിമർശനം ഉന്നയിച്ചത്. അവരുടെയാരുടേയും പ്രതിമകൾ സ്ഥാപിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അവർ എല്ലാം കാവി നിറത്തിലാക്കാൻ ശ്രമിക്കുകയാണെന്നും മമതചൂണ്ടിക്കാട്ടി.
അതേസമയം മമതയുടെ വിമർശനത്തിനെതിരെ ബിജെപി രംഗത്തെത്തി. മമത കൊൽക്കത്തയെ മുഴുവൻ നീലയും വെള്ളയും നിറങ്ങളാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ബിജെപിയുടെ മറുപടി.
Also Read » സഞ്ജു സാംസണ് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് അജിത് അഗാർക്കർ
Also Read » സകല വിശുദ്ധരുടെയും പരേഡുമായി ന്യൂ ജേഴ്‌സിയിലെ കുട്ടികൾ
English Summary : The Color Of Team Indias Training Jersey Is In Controversy in Sports