| 1 minute Read
തൃശൂർ : രാമവർമ്മപുരം ഡി എച്ച് ക്യൂ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളോടെ ജില്ലാ റവന്യൂ കായികോത്സവത്തിന് ആവേശകരമായ സമാപനം.
112 പേർ മാറ്റുരച്ച അത്‌ലറ്റിക്സ് മത്സരങ്ങളിൽ നാൽപത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ തൃശൂർ താലൂക്കിലെ എൻ കെ ഡിജീഷ് കുമാർ ഒന്നാം സ്ഥാനം നേടി. 40 വയസിന് മുകളിലുള്ള സ്ത്രീകളുടെ 400 മീറ്റർ ഓട്ടത്തിൽ തൃശൂർ താലുക്കിലെ വി പി സിനി ഒന്നാം സ്ഥാനം നേടി.
1500 മീറ്റർ 40 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ഓട്ടത്തിൽ വി വി പ്രസാദ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ സ്ത്രീകളുടെ വിഭാഗത്തിൽ വി പി സിനി ഒന്നാം സ്ഥാനം നേടി. സ്ത്രീകളുടെ 4×100 മീറ്റർ റിലേയിൽ തൃശൂർ താലൂക്ക് ഒന്നാമത് എത്തി.
പുരുഷന്മാരുടെ റിലേയിൽ തലപ്പിള്ളി താലൂക്ക് ഒന്നാമത് എത്തി. 40 വയസിന് താഴെയുള്ള പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ വി കെ സുമേഷ്, സ്ത്രീകളുടെ വിഭാഗത്തിൽ എസ് വി സൗമ്യയും ഒന്നാമത് എത്തി.
പുരുഷന്മാരുടെ ലോങ്ങ് ജംമ്പ് മത്സരത്തിൽ വി കെ സുമേഷ് ഒന്നാമത് എത്തി. സ്ത്രീകളുടെ ഷോട്ട്പുട്ടിൽ ജെസി കെ കോളേഗാടൻ ഒന്നാമത് എത്തി. 40 വയസിന് താഴെയുള്ള സ്ത്രീകളുടെ 100 മീറ്റർ ഓട്ടത്തിൽ വി ലിമ ജോർജും പുരുഷന്മാരുടെ വിഭാഗത്തിൽ സിബി വർഗീസും ഒന്നാമത് എത്തി.
40 വയസിന് മുകളിൽ ഉള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ വനിതകളിൽ വി പി സിനി, പുരുഷന്മാരുടെ വിഭാഗത്തിൽ എൻ കെ ഡിജീഷ് കുമാർ എന്നിവർ ഒന്നാം സ്ഥാനം നേടി. ഫുട്ബോൾ മത്സരത്തിൽ തൃശൂർ താലൂക്ക് വിജയിച്ചു.
Thrissur District Revenue Sports Festival Flag Hoisted
English Summary : Thrissur District Revenue Sports Festival Flag Hoisted in Sports